ന്യൂഡൽഹി: ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ജൂലൈ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കാനിരിക്കെയാണ് ഇൗ വർഷം അവസാനത്തോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി അമർ സിൻഹ അറിയിച്ചു. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
2003ൽ ഏരിയൽ ഷാരോണിന് േശഷം 12 വർഷം കഴിഞ്ഞാണ് മറ്റൊരു ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തുന്നത്. 2015ൽ ഇസ്രായേൽ സന്ദർശിച്ച രാഷ്ട്രപതി പ്രണബ് മുഖർജി നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, നെതന്യാഹുവിെൻറ സന്ദർശനം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇസ്രായേൽ പ്രസിഡൻറ് റൂവെ റിവ്ലിൻ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധത്തിെൻറ രജത ജൂബിലിയോടനുബന്ധിച്ച് വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നെതന്യാഹു പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.