ഒറ്റ ദിവസം മാത്രം ഭർതൃ വീട്ടിൽ കഴിഞ്ഞ യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ നൽകിയ പരാതി സ്റ്റേ ചെയ്ത് കോടതി

ബംഗളൂരു: ഒരു ദിവസം മാത്രം ഭർതൃവീട്ടിൽ കഴിഞ്ഞ യുവതി ഭർത്താവിനെതിരെ നൽകിയ ബലാൽസംഗ ഹരജി കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. യുവതിയുടെ പരാതിക്കെതിരെ യുവാവും കുടുംബവും ഹൈകോടതിയെ സമീപിപ്പിച്ചിരുന്നു. ഇത് ഫയലിൽ സ്വീകരിച്ചാണ് കോടതിയുടെ നടപടി. നിയമം എങ്ങനെ ദുർവിനിയോഗം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബംഗളൂരുവിലെ എം.എൻ.സി മോട്ടോർ ബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു യുവാവും യുവതിയും. 2023 ജനുവരി 27നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് തന്നെ വധുവിന്റെ ജൻമദിനവും ആഘോഷിച്ചിരുന്നു. യുവതിക്ക് വിവാഹത്തിനു മുമ്പ് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും അവർ തമ്മിൽ വാട്സ് ആപ് വഴി ചാറ്റ് ചെയ്യുന്നതായും ഭർത്താവ് മനസിലാക്കി. ഇതെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് ജനുവരി 29ന് യുവതി ഭർതൃഗൃഹത്തിൽ നിന്ന് ഇറങ്ങിപ്പോയി.

വിവാഹ ദിവസം എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. ലഹരി പിടിച്ച അവസ്ഥയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അതിൽ എന്താണ് എഴുതിയത് എന്നുപോലും ഓർക്കുന്നില്ല. പരാതിക്കാരൻ തനിക്ക് മുമ്പ് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കിയെന്നും അതിന്റെ പേരിൽ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു. നേരത്തേ സൂചിപ്പിച്ചതുപോലെ സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് വിവാഹം കഴിച്ചത് എന്നതിനാൽ ഇരുവരും തമ്മിലെ ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കണമെന്നും യുവാവിനെതിരെ നടപടിയെടുക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Best example of abuse of law high court on woman's case against husband in laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.