മുംബൈ: കോടതി മുറിയിലായാലും രാഷ്ട്രീയത്തിലായാലും രാം ജത്മലാനി പിടിക്കുന്ന ‘മുയ ലുകള്‍’ക്കെന്നും ‘മൂന്ന് കൊമ്പാ’യിരുന്നു. അണുകിട വിട്ടുവീഴ്ചയില്ലാത്ത ശൈലിയിലൂടെ കോടതിയിലും രാഷ്ട്രീയത്തിലും നിലയുറപ്പിച്ച ജത്മലാനി രാഷ്ട്രീയത്തില്‍ സ്വന്തം പാര്‍ട്ടിയെപോലും വെള്ളം കുടിപ്പിച്ചു. പ്രമാദമായ കേസുകളിലെല്ലാം പ്രതിഭാഗത്താണ് അദ ്ദേഹം നിലയുറപ്പിച്ചത്.
17ാം വയസ്സില്‍ നിയമബിരുദം നേടിയ ജത്മലാനി അന്നത്തെ ബോംബ െയിലെ കോടതികളില്‍ വാദിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ആദ്യമായി വാദിച്ചത്. 21 വയ സ്സായിരുന്നു കോടതിയില്‍ വാദിക്കാനുള്ള പ്രായപരിധി. വാദിച്ച് 18 ആക്കി കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് വിഭജനാനന്തരം ബോംബെയിലേക്കുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിട്ട െമാറാര്‍ജി ദേശായിക്ക് എതിരെ കോടതിയില്‍ വാദിച്ച് ജയിച്ചു.
1959 ല്‍ പ്രമാദമായ നാനാവതി കേസിലൂടെയാണ് ക്രിമിനല്‍ കേസ് അഭിഭാഷകനായി പേരെടുക്കുന്നത്. അന്ന് പ്രതിഭാഗ അഭിഭാഷകരുടെ കൂട്ടത്തിലായിരുന്നെങ്കിലും ജത്മലാനി വാദിച്ചിരുന്നില്ല. പിന്നീട് ആദ്യകാല അധോലോക നേതാവ് ഹാജി മസ്താെൻറ കേസുകളില്‍ ജത്മലാനി സജീവമായി. ‘കൊള്ളക്കാരുടെ വക്കീലാ’യി പേരെടുത്തു.
ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി കൊലക്കേസുകളില്‍ പ്രതിഭാഗത്ത് നിന്ന ജത്മലാനി രാജ്യത്തെ അമ്പരപ്പിച്ചു. ഇന്ദിരയുടെ കണ്ണിലെ കരടായിരുന്ന ജത്മലാനി അടിയന്തരാവസ്ഥ കാലത്ത് രാജ്യംവിട്ടിരുന്നു. രാജ്യത്തെ പ്രമാദമായ കുംഭകോണ കേസുകളില്‍ പ്രതികളുടെ ഭാഗത്തായിരുന്നു ജത്മലാനിയുടെ നില്പ്.
ഹവാല കേസില്‍ എല്‍.കെ. അദ്വാനിക്കും അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്കും കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനും ഖനന അഴിമതി കേസില്‍ യെദിയൂരപ്പക്കും വേണ്ടി കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി. ഓഹരി കുംഭകോണ കേസില്‍ ഹര്‍ഷദ് മേത്ത, കേതന് പരേഖ്, ടുജി അഴിമതി കേസില്‍ കനിമൊഴി, ജസീക്കലാല്‍ വധക്കേസില്‍ മനു ശര്‍മ, സഹാറ കേസില്‍ സുബ്രത റോയ് തുടങ്ങി പട്ടിക നീളുന്നു. പാര്‍ലമെൻറ് ആക്രമണ കേസില്‍ അഫ്സല് ഗുരുവിനു വേണ്ടിയും ജത്മലാനി കോടതിയില്‍ എത്തി. 90കളില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം തന്നെ കണ്ടെന്നും അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരദ് പവാര്‍ അതിന് വഴങ്ങിയില്ലെന്നും ജത്മലാനി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ലണ്ടനില്‍ വെച്ച് ദാവൂദ് ജത്മലാനിയെ കണ്ടതായി ദാവൂദിെൻറ വലംകൈ ഛോട്ട ശക്കീല്‍ ഒരു പത്രത്തിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. 93ലെ സ്ഫോടന പരമ്പരയില്‍ തനിക്ക് പങ്കില്ലെന്നാണത്രെ ദാവൂദ് അറിയിച്ചത്. വീട്ടുതടങ്കലില്‍ പാര്പ്പിക്കുമെങ്കില് കീഴടങ്ങാമെന്നായിരുന്ന വ്യവസ്ഥ. വാജ്പേയിയുടെ ബി.ജെ.പി സര്‍ക്കാറുകളില്‍ രണ്ടുതവണ നിയമ മന്ത്രിയായ ജത്മലാനി തെൻറ നിലപാടുകളിലെ കാര്ക്കശ്യംകൊണ്ടാണ് പുറത്താക്കപ്പെട്ടത്. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സോളിസിറ്റര്‍ ജനറല്‍ എന്നിവരോടുള്ള കടുത്ത നിലപാടായിരുന്നു കാരണം.
രണ്ടുതവണ ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയതും ആരെയും കൂസാത്ത നിലപാടുറപ്പ് കാരണമായിരുന്നു. നിതിന്‍ ഗഡ്കരിയുടെ കാലത്ത് ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയതിനെ നിയമപരമായാണ് നേരിട്ടത്. ഒടുവില്‍ അമിത് ഷാ അധ്യക്ഷനാവുകയും മാപ്പ് പറയുകയും ചെയ്തതോടെയാണ് ജത്മലാനി പിന്മാറിയത്. ആദ്യം നരേന്ദ്ര മോദിയെ വാഴ്ത്തിയ ജത്മലാനി പിന്നീട് മോദിക്ക് എതിരായതും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.