ബാങ്കോക്ക്: ഇന്ത്യയിൽ നിക്ഷേപം നടത്താൻ തായ്ലൻഡിലെ വ്യാപാര സമൂഹത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ് ര മോദി. ഇന്ത്യയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഗുണകരമായ മാറ്റങ്ങളാണ്. ഇന്ത്യയിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണിത്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത് -പ്രധാനമന്ത്രി പറഞ്ഞു.
നിക്ഷേപം നടത്താനും സുഗമമായ ബിസിനസിനും ഇന്ത്യയിലേക്ക് വരിക. തുറന്ന കൈകൾ നീട്ടിയാണ് ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നത്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ഉടൻ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസിയാൻ ഉച്ചകോടി, ആർ.സി.ഇ.പി രൂപീകരണ പ്രഖ്യാപനം, കിഴക്കനേഷ്യാ ഉച്ചകോടി തുടങ്ങിയവയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തായ്ലൻഡിലെത്തിയത്. തായ്ലൻഡിൽ മോദിയുടെ പ്രഥമ സന്ദർശനമാണിത്.
കഴിഞ്ഞ ദിവസം ഇൻഡോർ സ്റ്റേഡിയത്തിൽ തായ്ലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.