ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ ഒാൺലൈൻ പ്രചാരണങ്ങളിൽ വീണുപോകരുതെന്ന് യുവാക്കളോട് പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ ആഹ്വാനം. ഗുജറാത്ത് സർക്കാറിെൻറവികസന അവകാശ വാദങ്ങൾക്കെിതിരെ സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിൻ സംബന്ധിച്ച് രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത്ഷായുടെ മുന്നറിയിപ്പ്. പദിതർ ക്വാട്ട പ്രക്ഷോഭകർ കോൺഗ്രസുമായി അടുത്തിരിക്കുന്നുവെന്നും അതിൽ ശ്രദ്ധപതിപ്പിക്കണെമന്നും അമിത്ഷാ പറഞ്ഞു. അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ യുവാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിെൻറ രാഷ്ട്രീയ ചരിത്രം 1995ന് മുമ്പും ശേഷവും എന്ന് രണ്ടായി തിരിച്ചുെകാണ്ട് അമിത്ഷാ വിവരിച്ചു. 1995ലാണ് ബി.ജെ.പി ആദ്യമായി ഗുജറാത്തിൽ അധികാരത്തിലെത്തിയത്. കോൺഗ്രസ് ഭരണത്തിൽ നിരന്തരം നിരോധനാജ്ഞകളായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് ഇതിന് അയവ് വന്നത്. ഉൾഗ്രാമങ്ങളിൽ വൈദ്യുതിയും വിദ്യാഭ്യാസവും ഇല്ലാത്തതും അഴിമതിയും കോൺഗ്രസ് ഭരണത്തിെൻറ പ്രതിഫലമയിരുന്നു.
ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വിദ്യാഭ്യാസം, റോഡുകൾ, തൊഴിൽ, ആദിവാസി വികസനം, ഉൗർേജ്ജാത്പാദനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ബി.ജെ.പി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. യുവാക്കൾ ഇവ പങ്കുവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി വിരുദ്ധചേരികളുടെ സാമൂഹിക മാധ്യമ പ്രചരണങ്ങളിൽ യുവാക്കൾ വീഴരുത്. പകരം മനസർപ്പിച്ച് ജോലി ചെയ്യുക. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ വഴിതെറ്റി പോകാതെ പ്രവർത്തിക്കണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.