ലഖ്നോ: ‘വ്യാജ സമാജ്വാദി’കളെ കരുതിയിരിക്കണെമന്ന് സമാജ്വാദി പാർട്ടി പ്രസിഡൻറും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പാർട്ടിയിൽ രൂപപ്പെട്ട ഭിന്നതയിൽ മുതിർന്ന നേതാവ് ശിവപാൽ അടക്കമുള്ള ഉന്നതർക്കെതിരെയാണ് ഒളിയമ്പ്. പാർട്ടി സംസ്ഥാന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചവരാണ് വ്യാജ സമാജ്വാദികൾ. സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപവത്കരിക്കുന്നതിനെതിരെ ഗൂഢാലോചന നടത്താനും പാർട്ടിയെ തടയാനും അവർക്ക് സാധിച്ചു. പിതാവും പാർട്ടി മേധാവിയുമായ മുലായം സിങ്ങിെൻറ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് അഖിലേഷ് പറഞ്ഞു.
ഗോരഖ്പുർ, ഫൂൽപുർ മണ്ഡലങ്ങളിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് തയാറെടുക്കാൻ അദ്ദേഹം ആഹ്വാനംെചയ്തു. പാർട്ടി സംസ്ഥാന പ്രസിഡൻറായി നരേഷ് ഉത്തമിനെ കൺവെൻഷൻ വീണ്ടും തെരഞ്ഞെടുത്തു. രാം ഗോപാൽ യാദവ്, അഅ്സം ഖാൻ, രാം ഗോവിന്ദ് ചൗധരി തുടങ്ങിയ മുതിർന്ന നേതാക്കൾ പെങ്കടുത്ത കൺവെൻഷനിൽ പതിനയ്യായിരത്തോളം പ്രവർത്തകർ സംബന്ധിച്ചു. മുലായം, ശിവപാൽ എന്നിവർ പെങ്കടുക്കാത്തത് ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.