ന്യൂഡൽഹി: പഞ്ചാബിലെ തോക്ക് സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 813 തോക്ക് ലൈസൻസുകൾ റദ്ദാക്കി. ലുധിയാന റൂറലിൽ നിന്ന് 87, ഷഹീദ് ഭഗത് സിംഗ് നഗറിൽ നിന്ന് 48, ഗുർദാസ്പൂരിൽ നിന്ന് 10, ഫരീദ്കോട്ടിൽ നിന്ന് 84, പത്താൻകോട്ടിൽ നിന്ന് 199, ഹോഷിയാപൂരിൽ നിന്ന് 47, കപൂർത്തലയിൽ നിന്ന് ആറ്, എസ്.എ.എസ് കസ്ബയിൽ നിന്ന് 235, സംഗൂരിൽ നിന്ന് 16 എന്നിങ്ങനെയാണ് ലൈസൻസുകൾ റദ്ദാക്കിയത്.
കൂടാതെ, 2000 ത്തിലേറെ ആയുധ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. അമൃത്സർ കമ്മീഷണറേറ്റിലെ 27 പേരുടെയും ജലന്ധർ കമ്മീഷണറേറ്റിലെ 11 പേരുടെയും മറ്റ് പല ജില്ലകളിലെയും ആയുധ ലൈസൻസുകൾ ഉൾപ്പെടെയാണിത്.
തോക്കുകൾ സൂക്ഷിക്കാൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പൊതു ചടങ്ങുകൾ, മതപരമായ സ്ഥലങ്ങൾ, വിവാഹ ചടങ്ങുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ആയുധങ്ങൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു. അക്രമത്തെയും ആയുധങ്ങളെയും മഹത്വവൽക്കരിക്കുന്നത് നിരോധിക്കുമെന്നും ഭഗവന്ത് മാൻ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 3,73,053 ആയുധ ലൈസൻസുകളുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബ് ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകമാണ് ആയുധങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.