അഴിമതി; മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മാൻ

ചണ്ഡീഗഡ്: അഴിമതി ആരോപണം നേരിട്ട ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കരാറുകൾക്കായി ഉദ്യോഗസ്ഥരിൽ നിന്ന് സിംഗ്ല ഒരു ശതമാനം കമീഷന്‍ ആവ‍ശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നടപടി. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് സിംഗ്ലക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍ പറഞ്ഞു.

അഴിമതി ആരോപണം നേരിട്ട മന്ത്രിയെ കാബിനറ്റിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ എ.എ.പി എം.പി രാഘവ് ഛദ്ദ സ്വാഗതം ചെയ്തു. അഴിമതിയുടെ പേരിൽ സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ തക്ക ധൈര്യവും സത്യസന്ധതയുമുള്ള ഒരേയൊരു പാർട്ടി ആം ആദ്മി പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഡൽഹിയിൽ ആരംഭിച്ച പാർട്ടി മാതൃക പഞ്ചാബിലും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Tags:    
News Summary - Bhagwant Mann Sacks Health Minister From Cabinet Over Corruption Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.