പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും കുരുക്കിൽ; നഗ്ന വിഡിയോ പുറത്തുവിടുമെന്ന്​ ​മുന്‍ ഭാര്യ

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കൂടുതൽ കുരുക്കിൽ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകൾ സീറാത് മൻ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മന്നിനെതിരേ മുൻ ഭാര്യയും രംഗത്തുവന്നത്​. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി.

ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീത്​ ഗ്രേവാൾ വിഡിയോ പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കിയത്​. ‘അയാളാണ് ഇത് ആരംഭിച്ചത്. എങ്ങനെ കളിക്കണമെന്ന് ഞാൻ അദ്ദേഹത്തിന് കാണിച്ചുതരാം. കാത്തിരിക്കുക’-ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രീത് ഗ്രെവാൾ കുറിച്ചു.


കഴിഞ്ഞദിവസം, ഭഗവന്ത് മന്നിന്റെ മകൾ സീറാത് മൻ കൗറും അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മദ്യം കഴിച്ച് ഗുരുദ്വാരയിലേക്ക് പോകുന്നുവെന്നായിരുന്നു മകളുടെ ആരോപണം. തന്റെയും സഹോദരന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിതാവ് വിസമ്മതിച്ചതായും മകൾ പറഞ്ഞു. ഒരു വ്യക്തിക്ക് രക്ഷിതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ, പഞ്ചാബിന്റെ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കാനാവുമെന്ന് സീരത് വിഡിയോയിൽ ചോദിക്കുന്നു.

ഭഗവത് മന്നിനെ പിതാവെന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി മന്‍ എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകൾ സീറാത് പറഞ്ഞു.

വിഷയം പഞ്ചാബിലെ പ്രതിപക്ഷ കക്ഷികളും ഏറ്റെടുത്തിട്ടുണ്ട്​. ഭഗവന്ത് മൻ രക്ഷിതാവിന്റെ ചുമതലകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആവശ്യമാണെങ്കിൽ മന്നിന്റെ രണ്ട് കുട്ടികളുടേയും സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ്​ മജീദിയ പറഞ്ഞു. ശനിയാഴ്ചയാണ് മജീദിയ മന്നിന്റെ ആദ്യ ഭാര്യയുടേയും മകളുടേയും വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്.


മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2022 ജൂലൈയിൽ ഭഗവന്ത്​ മൻ പുനർവിവാഹം ചെയ്തിരുന്നു.

Tags:    
News Summary - Bhagwant Manns Ex-Wife Threatens To Post Naked Drunk Videos Of Punjab CM, Akali Leader Shares Screenshots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.