ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. ദിവ്യ കുമാരിയും പ്രേംചന്ദ് ഭൈരവയുമാണ് ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പങ്കെടുത്തു.
ചൊവ്വാഴ്ചയാണ് ഭജൻലാൽ ശർമയെ ബി.ജെ.പി രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സാരംഗനേറിൽ നിന്നുള്ള എം.എൽ.എയാണിദ്ദേഹം. ആദ്യമായാണ് എം.എൽ.എയാകുന്നത്. കന്നിമത്സരത്തിൽ വിജയിച്ചതോടെ മുഖ്യമന്ത്രിയുമായി. ഭജൻലാലിന്റെ ജന്മദിനം കൂടിയാണിന്ന്.
എ.ബി.വി.പിയും ആർ.എസ്.എസുമാണ് 56കാരനായ ഭജൻലാലിന്റെ രാഷ്ട്രീയ കളരികൾ. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 115 വോട്ടുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഡിസംബർ മൂന്നിനായിരുന്നു ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.