ചെന്നൈ: പുതുതായി ആവിഷ്കരിച്ച 'ഭാരത് ഗൗരവ് ട്രെയിൻ' പദ്ധതിയിൽ ഏഴ് സേവനദാതാക്കൾ രജിസ്റ്റർ ചെയ്തതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയിൽ കോയമ്പത്തൂർ- ഷിർദി റൂട്ടിലോടിക്കുന്ന ട്രെയിനിന് സേവനദാതാവിൽനിന്ന് ഒരു കോടി രൂപയുടെ ബാങ്ക് ഗാരന്റി ലഭിച്ചിട്ടുണ്ട്. പ്രഫഷനൽ ടൂർ ഓപറേറ്റർമാരെ ഉപയോഗിച്ച് രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകവും ചരിത്രസ്ഥലങ്ങളിലേക്ക് സർവിസ് നടത്താനാണ് ഭാരത് ഗൗരവ് ട്രെയിൻ എന്ന പേരിൽ വിനോദസഞ്ചാര ട്രെയിനുകളിറക്കാൻ നവംബറിൽ റെയിൽവേ തീരുമാനിച്ചത്. ഇതനുസരിച്ച് സ്വകാര്യ ഏജൻസികൾക്ക് ട്രെയിനുകൾ ഏറ്റെടുത്ത് കോച്ചുകളിൽ അത്യാധുനിക സൗകര്യങ്ങളേർപ്പെടുത്തി സർവിസ് നടത്താം.
ഇതിനായി 150 യ്രെിനുകൾക്കാവശ്യമായ മൂവായിരത്തിലധികം കോച്ചുകളാണ് നീക്കിവെച്ചിരുന്നത്. ഓരോ വണ്ടിയിലും 14 മുതൽ 20 വരെ കോച്ചുകളുണ്ടാവും. പാർക്കിങ്, വെള്ളം, വൈദ്യുതി തുടങ്ങിയവ റെയിൽവേ ലഭ്യമാക്കും. ട്രെയിൻയാത്ര, ഹോട്ടൽ താമസം, ഭക്ഷണം, ടൂർ ഗൈഡുകൾ ഉൾപ്പെടുന്ന പാക്കേജുകൾ സേവനദാതാക്കൾക്ക് നിശ്ചയിക്കാം. സേവനദാതാക്കൾക്ക് സഹായം നൽകുന്നതിനും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുമായി റെയിൽവേ ബോർഡ് തലത്തിലും സോണൽ റെയിൽവേ തലത്തിലും കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.