ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡം പാലിക്കണം; രാഹുലിനും ഗെഹ്ലോട്ടിനും കേന്ദ്രത്തിന്‍റെ കത്ത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കേന്ദ്ര ആരോഗ്യ മന്ത്രി മൻഡൂഖ് മാണ്ഡവ്യ കത്തയച്ചു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമേ ജോഡോ യാത്രയിൽ പങ്കെടുപ്പിക്കാവൂ, യാത്രയിൽ പങ്കെടുക്കുന്നതിന് മുമ്പും ശേഷവും നിരീക്ഷണത്തിൽ കഴിയണം, നിർദേശങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ യാത്ര മാറ്റിവെക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം തുടങ്ങിയവ നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ളത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രകളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ളത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഇതുവരെ വൻ വരവേൽപ്പാണ് യാത്രക്ക് ലഭിക്കുന്നത്.

എട്ട് സംസ്ഥാനങ്ങളിലും 43 ജില്ലകളിലും ഇതിനോടകം പദയാത്ര പര്യടനം പൂർത്തിയാക്കി. നിലവിൽ ഹരിയാനയിലെ പത്താൻ ഉദയ്പുരിയിലുടെയാണ് യാത്ര കടന്നു പോകുന്നത്. 104 ദിവസം പിന്നിട്ട ജോഡോ യാത്ര ജമ്മു കശ്മീരിലെത്താൻ 594 കിലോമീറ്റർ കൂടി ബാക്കിയുണ്ട്. 

Tags:    
News Summary - Bharat Jodo Yatra: Must Follow Covid Norms; Center's letter to Rahul and Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.