ന്യൂഡൽഹി: ഡൽഹി ‘എയിംസി’ൽ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ‘ഭീം ആർമി’ തലവൻ ചന്ദ്രശേഖർ ആസാദ് കോടതിയെ സ മീപിച്ചു. രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖമാണ് ആസാദിന്. ദീർഘകാലമായി ‘എയിംസി’ലാണ് ചികിത്സ തേടുന്നത്. ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതർക്കോ ഡൽഹി സർക്കാറിനോ നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ, ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തിയ പ്രതിഷേധ പരിപാടികളെ തുടർന്നാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡിസംബർ 21ന് ഡൽഹി കോടതി ആസാദിെന ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.