മുംബൈ: ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയി ലെ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലഖ നൽകിയ ഹരജി ബോംെബ ഹൈേകാടതി തള്ളി. പ്രോസിക്യൂഷൻ സീൽ ചെയ്ത കവറിൽ സമർപ്പ ിച്ച അധിക തെളിവുകൾ പ്രകാരം നവ്ലഖക്ക് എതിരെ തെളിവുണ്ടെന്നും ഭീമ-കൊറേഗാവ് സംഭവം മാത്രമല്ല, മറ്റു കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞാണ് ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാൻഗ്രെ എന്നിവർ ഹരജി തള്ളിയത്.
നേരത്തേ പ്രകടിപ്പിച്ച അഭിപ്രായം തിരുത്തിയാണ് കോടതി വിധി. കഴിഞ്ഞ ജൂണിൽ നവ്ലഖക്ക് എതിരെ പുണെ പൊലീസ് കണ്ടെത്തിയ രേഖകൾ പരിശോധിച്ച ഇതേ ഡിവിഷൻ ബെഞ്ച് കുറ്റക്കാരനെന്ന് സംശയിക്കാൻ തക്ക ഒന്നും അവയിലില്ലെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് കൂടുതൽ തെളിവുകൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി നേടി. ഇങ്ങനെ സമർപ്പിച്ച രഹസ്യ രേഖകൾ പരിശോധിച്ചാണ് കോടതി ഇപ്പോൾ അഭിപ്രായം തിരുത്തിയത്.
ജൂലൈയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. അപ്പീൽ നൽകാൻ മൂന്നാഴ്ച സമയം നൽകിയ കോടതി നവ്ലഖയെ അറസ്റ്റ് ചെയ്യുന്നത് വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.