മുംബൈ: ഭീമ-കൊറെഗാവ് സംഘർഷ കേസിൽ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ് വാർത്തസമ്മേളനം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ബോംെബ ഹൈകോടതി.
രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്ന് ആരോപിച്ചും കേസ് എൻ.െഎ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടും സംഘർഷത്തിലെ ഇര സതീഷ് ഗെയിക്വാദ് നൽകിയ ഹരജി പരിഗണിക്കെ ജസ്റ്റിസുമാരയ എസ്.എസ്. ഷിണ്ഡെ, മൃദുല ഭട്കർ എന്നിവരുടെ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
തെലുഗ് കവി വരവര റാവു, പത്രപ്രവർത്തകൻ ഗൗതം നവൽഖ, അഭിഭാഷകരും ആക്ടിവിസ്റ്റുകളുമായ സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ്, അരുൺ ഫെറേര എന്നിവരുടെ അറസ്റ്റിലാണ് സുപ്രീംകോടതി ഇടപെട്ടത്. ഇവരെ പുണെയിൽ കൊണ്ടുപോകുന്നത് തടഞ്ഞ് വീട്ടു തടങ്കലിന് ഉത്തരവിട്ട സുപ്രീംകോടതി വ്യാഴാഴ്ച വിശദമായി വാദം കേൾക്കാനിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര എ.ഡി.ജി.പി പരമ്പിർ സിങ് അറസ്റ്റിനെ ന്യായീകരിച്ചും ഇവരുടെ ഇ-മെയിലുകളിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയും വാർത്തസമ്മേളനം നടത്തിയത്.
എന്നാൽ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലെ വിവരം എങ്ങനെയാണ് വെളിപ്പെടുത്തുകയെന്ന് കോടതി ചോദിച്ചു. കോടതിയുടെ അമർഷം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് പ്രോസിക്യൂട്ടർ ദീപക് താക്കറെ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.