ഭോപാല്‍: വിചാരണ തടവിലിരിക്കെ ജയില്‍ചാടിയ സിമി പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന എട്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് രണ്ടു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച നടപടി മധ്യപ്രദേശ് സര്‍ക്കാര്‍ തടഞ്ഞുവെച്ചു.ചൊവ്വാഴ്ചയാണ് വെടിവെച്ച പൊലീസുകാര്‍ക്ക് രണ്ടു ലക്ഷം രൂപയും തിരച്ചിലില്‍ പങ്കെടുത്ത ഓരോ പൊലീസുകാരനും ഒരു ലക്ഷം വീതവും പ്രതിഫലം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചത്.
ജയില്‍ചാടിയവരെക്കുറിച്ച് സൂചന നല്‍കിയ ഗ്രാമീണര്‍ക്കിടയില്‍ 40 ലക്ഷം രൂപ (കൊല്ലപ്പെട്ട ഒരാള്‍ക്ക് അഞ്ചു ലക്ഷം) വിതരണം ചെയ്യുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു.
എന്നാല്‍, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് ശനിയാഴ്ച പ്രതിഫലം തടഞ്ഞത്. പ്രതിഫലം അന്വേഷണം പൂര്‍ത്തിയാവുന്നമുറക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പ്രതിഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി വിധി മധ്യപ്രദേശ് സര്‍ക്കാര്‍ ലംഘിച്ചതായി സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കം നിയമരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.