ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ തടവുചാടിയ സംഭവത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷസേന (സി.ഐ.എസ്.എഫ്) മധ്യപ്രദേശ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതീവ സുരക്ഷമേഖലകളില്‍ സാങ്കേതിക നിരീക്ഷണവും ആള്‍ശേഷിയും വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുക, കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഒക്ടോബര്‍ 30ന് അര്‍ധരാത്രിയാണ് സിമി പ്രവര്‍ത്തകര്‍ തടവുചാടിയത്. ഇവരെ പിറ്റേന്ന് ഏറ്റുമുട്ടലില്‍ വധിച്ചു എന്നാണ് പൊലീസ് ഭാഷ്യം.
ഇന്ദോര്‍, ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ജയിലുകളെക്കുറിച്ചും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സി.ഐ.എസ്.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.