ഭോപാൽ: മധ്യപ്രദേശിലെ ഭോപാൽ വാതക ദുരന്തത്തിെൻറ രണ്ട് ഇരകൾകൂടി കോവിഡ് ബാധിച് ച് മരിച്ചു. 70ഉം 60ഉം വയസ്സുള്ളവരാണ് ഈ മാസം 14നും 17നും മരിച്ചതെന്ന് ഇവർക്കുവേണ്ടി പ്രവ ർത്തിക്കുന്ന എൻ.ജി.ഒ പ്രവർത്തക രച്ന ധിൻഗ്ര അറിയിച്ചു. ഇരുവരുടെയും മരണശേഷമാണ് പരിശോധന ഫലം ലഭിച്ചത്.
ദുരന്ത ഇരകളായ അഞ്ചുപേർ ഈ മാസം ആദ്യം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഇവർക്ക് കൊറോണ വൈറസ് കൂടി ബാധിച്ചാൽ നില ഗുരുതരമാകുമെന്നും ഇങ്ങനെയുള്ളവർക്ക് പ്രത്യേക പരിചരണമാണ് വേണ്ടതെന്നും ധിൻഗ്ര പറഞ്ഞു.
1984ലെ വാതക ദുരന്ത ഇരകൾക്കുവേണ്ടി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി പ്രവർത്തിച്ചിരുന്ന ആശുപത്രി കോവിഡ് ബാധിതർക്കായി മാറ്റിയതും അവർക്ക് വിനയായതായി എൻ.ജി. ഝ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.