ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വൈഡ് ബോഡി വിമാന സർവിസുകൾ പുനരാരംഭിക്കാൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി എം.കെ. രാഘവൻ എം.പിയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവള വികസന കാര്യത്തിൽ എം.പി നൽകിയ ബദൽ മാസ്റ്റർ പ്ലാൻ മുന്തിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ചർച്ചയിൽ മന്ത്രി വ്യക്തമാക്കി. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകളും ആഭ്യന്തര സെക്ടറിൽ ഗോവ, ശ്രീനഗർ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സർവിസുകളും തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയുടെ നിർദേശ പ്രകാരം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺകുമാറുമായി എം.പി പിന്നീട് ചർച്ച നടത്തി. വിമാനത്താവള അതോറിറ്റി ആസൂത്രണ വിഭാഗം മെംബർ എ.കെ. പാട്ടീലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.