ജമ്മു-കശ്മീരിൽ ബി.ജെ.പിയെ മറികടന്ന് ഗുപ്കാർ സഖ്യത്തിന്‍റെ മുന്നേറ്റം

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്‍റ്​ കൗൺസിൽ (ഡി.ഡി.സി) തെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ ബി.ജെ.പിയെ മറികടന്ന്​ ഫാറൂഖ് അബ്​ദുല്ല നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍റെ മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 47 സീറ്റുകളിലും. കോണ്‍ഗ്രസിന് നിലവില്‍ 21 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു.

ഫറൂഖ് അബ്​ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി എന്നിവയടക്കമുള്ള ഗുപ്കാര്‍ സഖ്യം കശ്​മീർ പ്രവിശ്യയിലാണ്​ മുന്നേറുന്നത്​. ജമ്മു പ്രവിശ്യയിൽ ബി.ജെ.പിയും. ഇവിടെ 44 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം തുടരുന്നത്. ഗുപ്കാര്‍ സഖ്യം ഇവിടെ 20 സീറ്റിൽ മുന്നിലാണ്​. അതേസമയം, കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലുണ്ട്​. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഡി.ഡി.സിയിലേത്​. ജമ്മു-കശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 20 ജില്ലകളിലെ 280 സീറ്റുകളിലേക്ക്​ എട്ട്​ ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാനഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 19നാണ്. 

Tags:    
News Summary - Big lead for Farooq Abdullah-led Gupkar Alliance In J&K local polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.