എം.ബി.ബി.എസ് പഠനം ഹിന്ദിയിൽ; മധ്യപ്രദേശ് സർക്കാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാറിന്‍റെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല വലിയമാറ്റത്തിന് ഇത് കാരണമാവുമെന്നും സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിലൂടെ കൂടുതൽ അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'മെഡിക്കൽ വിദ്യാഭ്യാസത്തിലെ പുതിയ തുടക്കം രാജ്യത്ത് നല്ല വലിയമാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. ലക്ഷകണക്കിന് വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠിക്കാൻ കഴിയുന്നതിലൂടെ അവസരങ്ങളുടെ വാതിലുകൾ അവർക്ക് വേണ്ടി തുറക്കപ്പെടും' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ചരിത്രത്തിലെ പ്രധാന ദിവസമാണിതെന്നും എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാവും മധ്യപ്രദേശെന്നും ഭേപാലിൽ നടന്ന ചടങ്ങിനിടെ അദ്ദേഹം പറഞ്ഞിരുന്നു.

മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവർത്തനം ചെയ്ത പതിപ്പുകൾ 97 ഡോക്ടർമാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയത്. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ (ജി.എം.സി) ആരംഭിക്കുന്ന പദ്ധതി ഈ അധ്യയന വർഷം തന്നെ സർക്കാർ നടത്തുന്ന 13 മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യുമെന്നും ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - "Big Positive Change": PM Modi On Teaching Medical Course MBBS In Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.