'ഏറ്റവും വലിയ ഇൻഫ്ലുവന്‍സര്‍ മോദി': പ്രമോഷനിടെ പുകഴ്ത്തി അക്ഷയ് കുമാര്‍

മുംബൈ: പുതിയ സിനിമയായ സെൽഫിയുടെ പ്രമോഷനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലുവന്‍സറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അക്ഷയ് പറഞ്ഞു. കഴിഞ്ഞ ജനുവരി 17ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ചലച്ചിത്രങ്ങളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശം സൂചിപ്പിച്ചാണ് അക്ഷയ് കുമാര്‍ മോദിയെ പുകഴ്ത്തിയത്.

"പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ പോസിറ്റീവ് കാര്യത്തെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ സ്വാധീന ശേഷിയുള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യത്തിന്‍റെ പേരില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് സിനിമ രംഗത്തിന് നല്ലതാണ്" -അക്ഷയ് കുമാര്‍ പറഞ്ഞു.

"കാര്യങ്ങള്‍ തീര്‍ച്ചയായും മാറും. നാം ഏറെ മോശം അവസ്ഥയിലൂടെ കടന്നുപോയി. നമ്മള്‍ സിനിമ ഉണ്ടാക്കുന്നു. അത് സെന്‍സര്‍ ബോര്‍ഡ് കാണുന്നു. അവര്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോടെ വീണ്ടും വിവാദമാകുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം (പ്രധാനമന്ത്രി മോദി) ഇത് സംബന്ധിച്ച് പ്രതികരിച്ചു. ഞാന്‍ കരുതുന്നു അത് നമ്മുക്ക് നല്ലതാണെന്ന്" - അക്ഷയ് പറയുന്നു.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്കാണ് 'സെൽഫി'. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഡ്രൈവിങ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു.

ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.

Tags:    
News Summary - 'Biggest influencer': Akshay Kumar hails PM Modi for asking BJP workers to avoid unnecessary comments on films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.