ബിഹാർ ഡെങ്കിപ്പനിയുടെ പിടിയിൽ: സെപ്റ്റംബറിൽ മാത്രം 6146 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു

പട്ന: ബിഹാറിൽ സെപ്റ്റംബർ മാസത്തിൽ മാത്രം 6146 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തത് 6,421 കേസുകളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1896 ആയിരുന്നു ഡെങ്കിപ്പനി ബാധിതർ.

വെള്ളിയാഴ്ച 416 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്നയിലാണ് ഏറ്റവും കൂടുതൽ (177) കേസുകളുള്ളത്. മുൻഗറിൽ (33), സരൺ (28), ഭഗൽപൂർ (27), ബെഗുസാരായി (17) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ നാഷനൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രകാരം ഈ വർഷം സെപ്തംബർ 17 വരെ ബിഹാറിൽ ഏഴ് ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ആകെ 13972 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Bihar: 6,146 dengue cases reported in September, highest in last five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.