പട്ന: വീരമൃത്യു വരിച്ച ജവാന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ എൻ.ഡി.എ നേതാക്കൾ എത്താത്തത് വിവാദമായ പശ്ചാത്തലത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജവാന്റെ വീട് സന്ദർശിച്ചു. സി.ആർ.പി.എഫ് ജവാൻ പിൻറുകുമാർ സിങ്ങിന്റെ വീടാണ് നിതീഷ് കുമാർ സന്ദർശിച്ചത്.
മാർച്ച് ഒന്നിന് ജമ്മു-കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബിഹാർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ പിൻറുകുമാർ സിങ് മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പെങ്കടുക്കുന്ന ‘സങ്കൽപ് റാലി’യുടെ തിരക്കിലായിരുന്ന എൻ.ഡി.എ നേതാക്കൾ ജവാെൻറ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ എത്തിയില്ല.
കൂടാതെ, ജെ.ഡി.യു-ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാർ മന്ത്രിസഭയിലെ ഒരംഗം പോലും പട്ന വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ഝായും ലോക് ജനശക്തി പാർട്ടി എം.പി ചൗധരി മെഹബൂബ് അലി കൈസറുമെല്ലാം ജവാന് അന്തിമോപചാരമർപ്പിക്കാൻ എത്തിയപ്പോൾ ജില്ല മജിസ്ട്രേറ്റും ജില്ല പൊലീസ് മേധാവിയും മാത്രമായിരുന്നു സർക്കാർ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്.
തന്റെ സഹോദരന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ എത്താതിരുന്നത് ഏറെ നിർഭാഗ്യകരമായി പോയെന്ന് സി.ആർ.പി.എഫ് ജവാന്റെ സഹോദരൻ സഞ്ജയ് സിങ് പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് സംസ്ഥാന സർക്കാറിനെതിെര വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ സന്ദർശനം.
We are sorry for the error of judgement on part of those of us who should have been there with you in this hour of grief. pic.twitter.com/DIhpiKlyd6
— Prashant Kishor (@PrashantKishor) March 3, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.