ബീഹാറിൽ കോൺഗ്രസ്​ നേതാവ്​ വെടിയേറ്റ്​ മരിച്ചു

വൈശാലി: ബീഹാറിൽ കോൺഗ്രസ്​ നേതാവ്​ രാകേഷ്​ യാദവ്​ വെടിയേറ്റ്​ മരിച്ചു. സിനിമ റോഡിൽ രണ്ട്​ ബൈക്കുകളിലെത്തിയ അജ്ഞാതസംഘമാണ്​ അദ്ദേഹത്തിന്​ നേരെ വെടിയുതിർത്തത്​.

ശനിയാഴ്​ച രാവിലെ 6.30ഓടെയായിരുന്ന സംഭവം. വെടിയേറ്റ യാദവിനെ ഉടൻ തന്നെ സഫ്​ദാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്​ സബ്​ ഡിവിഷണൽ ​പൊലീസ്​ ഓഫീസർ രാഘവ്​ ദയാൽ പറഞ്ഞു.

ജിമ്മിൽ നിന്ന്​ വീട്ടിലേക്ക്​ നടന്നുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്​ നേരെ വെടിവെപ്പുണ്ടായത്​. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

Tags:    
News Summary - Bihar congress leader death-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.