നിരോധനം ലംഘിച്ച് മദ്യപിച്ചു; ബീഹാറിൽ ഡോക്ടർ അറസ്റ്റിൽ

പാട്ന: ബീഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് മുണ്ടു എന്ന ഡോക്ടറെയാണ് പൊലീസ് പിടികൂടി ജയിലിലാക്കിയത്.

"നിരോധനം അവഗണിച്ച് മദ്യം കഴിക്കുന്നവരെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ചർച്ച് കോമ്പൗണ്ടിൽ ഒരാൾ മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് അദ്ദേഹത്തിന് മദ്യം ലഭിച്ചത് എന്ന് അന്വേഷിക്കുമെന്നും നിരോധനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അഭിഷേക് മുണ്ടു.

സംസ്ഥാനത്ത് മദ്യനിരോധനം ഉറപ്പുവരുത്തുമെന്ന് നവംബർ 26ന് ബിഹാറിലെ പൊലീസുകാർ പ്രതിജ്ഞയെടുത്തിരുന്നു. മദ്യ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തേ അറിയിച്ചിരുന്നു.


Tags:    
News Summary - Bihar Doctor Arrested For Drinking Amid Ban.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.