ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വഴിയൊരുക്കാൻ ബിഹാറിലെ ബക്സർ ജില്ലയിൽ ലോക്കൽ ട്രെയിൻ 15 മിനിറ്റ് പിടിച്ചിട്ടുണ്ട്. ജെ.ഡി.യു നേതാവ് സമാധാൻ യാത്രക്കായാണ് ബക്സറിൽ എത്തിയത്.
രണ്ട് പാസഞ്ചർ ട്രെയിനുകൾ ബക്സർ സ്റ്റേഷന് സമീപം പിടിച്ചിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കോൺവോയിയുടെ യാത്ര സുഗമമാക്കുന്നതിനായിരുന്നു നടപടി. ട്രെയിൻ പിടിച്ചിട്ടതിൽ ക്ഷുഭിതരായ യാത്രക്കാർ നടന്നാണ് ബക്സർ സ്റ്റേഷനിലെത്തിയത്.
ഡൽഹി-ഹവാഡ റൂട്ടിലൂടെ നിതീഷിന്റെ കോൺവോയ് കടന്നു പോകുന്നതിനാലാണ് ട്രെയിൻ പിടിച്ചിട്ടതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കിടെ നിതീഷ് കുമാർ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ജനുവരി അഞ്ചിന് വെസ്റ്റ് ചമ്പാരൻ ജില്ലയിൽ നിന്നാണ് നിതീഷ് യാത്ര തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.