വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു

പട്​ന: ബിഹാറിൽ പത്താം ക്​ളാസ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ ശേഷം തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു. തെക്കൻ ബിഹാറിലെ ലക്ഷിസരായ്​ ജില്ലയിലാണ്​ സംഭവം. ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്​.  

വെള്ളിയാഴ്​ച വൈകുന്നേരം സ്​കൂളിൽ നിന്ന്​ മടങ്ങിയെത്തിയ പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക്​ പോകവേയാണ്​ ആറംഗ സംഘം തട്ടികൊണ്ടുപോയത്​. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത ശേഷം സമീപത്തെ സ്​റ്റേഷനിൽ നിന്നും ബലംപ്രയോഗിച്ച്​ തീവണ്ടിയിൽ കയറ്റുകയും ഒാടുന്ന തീവണ്ടിയിൽ നിന്ന്​ പുറത്തേക്ക്​ തള്ളിയിടുകയുമായിരുന്നു. ശനിയാഴ്​ച രാവിലെ ട്രാക്കിനരികെ രക്തത്തിൽ കുളിച്ച്​ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തിയത്​.  
സംഭവത്തിൽ പൊലീസ്​ ഒരാളെ അറസ്​റ്റു ചെയ്​തു. ഒളിവിലായ മറ്റ് പ്രതികൾക്ക്​ വേണ്ടി പൊലീസ്​ തെരച്ചിൽ ഉൗർജിതമാക്കി.

പാട്​ന മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആറു മണിക്കൂർ കഴിഞ്ഞാണ്​ അഡ്​മിറ്റ്​ ചെയ്​തതെന്നും പരാതിയുണ്ട്​. അതേസമയം,  ബെഡ്​ ഒഴിവില്ലാത്തതിനാലാണ്​ അഡ്​മിഷൻ വൈകിയതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ​വൈദ്യപരിശോധനയിൽ പെൺകുട്ടി ബാലത്സംഗത്തിനിരയായതായി തെളിഞ്ഞതായും ആരോഗ്യനില വഷളായി​കൊണ്ടിരിക്കയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - Bihar Schoolgirl Gang-Raped, Thrown Off Moving Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.