പട്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബഹുജൻ സമാജ് പാർട്ടിക്ക് (ബി.എസ്.പി) കനത്ത തിരിച്ചടി നൽകി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ജനതാ ദളിൽ (ആർ.ജെ.ഡി) ചേർന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഭരത് ബിന്ദിന് പാർട്ടി അംഗത്വം നൽകി.
മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയുമായി സഖ്യം ചേർന്നാണ് ബി.എസ്.പി ബിഹാറിൽ മത്സരിക്കുന്നത്. കോൺഗ്രസും ഇടത് പാർട്ടികളും ഉൾക്കൊള്ളുന്ന മഹാസഖ്യത്തിെൻറ ഭാഗമാണ് ആർ.ജെ.ഡി.
ഭരണകക്ഷിയായ ബി.ജെ.പിയും ജനതാദളും (യു) അണിനിരക്കുന്ന എൻ.ഡി.എക്കെതിരെയാണ് ഇരു മുന്നണികളുടെയും പോരാട്ടം. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.