പട്ന: ബിഹാറിൽ ഗോവധം പൂർണമായി നിരോധിച്ചെന്നും പുതിയ അറവുശാലകൾക്ക് ഇനി അനുമതി നൽകില്ലെന്നും മൃഗസംരക്ഷണ മന്ത്രി പശുപതികുമാർ പാരസ്. മന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് മന്ത്രി ഇൗ പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി പിന്തുണയോടെ അധികാരത്തിലേറിയ നിതീഷ്കുമാർ മന്ത്രിസഭയിലെ അംഗത്തിൽനിന്നുള്ള പുതിയ പ്രഖ്യാപനം സർക്കാറിെൻറ നയംമാറ്റത്തിെൻറ വിളംബരംകൂടിയായി. എൽ.ജെ.പി പ്രതിനിധിയായ പശുപതി, പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാെൻറ സഹോദരൻ കൂടിയാണ്.
മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി അറവുശാലകൾ പരിശോധിക്കുമെന്നും വ്യവസ്ഥകൾ ലംഘിക്കുന്നവയുടെ അനുമതി റദ്ദാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 2015 നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവധ വിഷയം ബി.ജെ.പി ഉയർത്തിയിരുന്നെങ്കിലും ബിഹാറിൽ അവർക്ക് നേട്ടമുണ്ടാക്കാനായില്ല. എന്നാൽ, സർക്കാറിൽ പങ്കാളിയായതോടെ സംഘ്പരിവാർ അജണ്ട നടപ്പാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.