ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡനത്തിനിരയായതിനെതിരെ ജന്തർമന്തറിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. ആർ.ജെ.ഡി നേതൃത്വം നൽകിയ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആർ.ജെ.ഡി നേതാക്കളായ തേജസ്വി യാദവ്, മിസ ഭാരതി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് തുടങ്ങിയവർ അണിനിരന്നു.
കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. തങ്ങൾ രാജ്യത്തെ സ്ത്രീകൾക്കും പീഡനം നേരിടേണ്ടി വന്നവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം. നിങ്ങൾ ഇവിടെ കാണുന്നതു പോലെ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഒരടി പോലും ഇതിൽ നിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.