അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വന്യജീവിസങ്കേതത്തില്‍ ബൈക്കിലെത്തിയ യുവാക്കൾ സിംഹങ്ങളെ പിന്തുടരുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സിംഹകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവയെ ഭയപ്പെടുത്തി പായിപ്പിച്ചത്.
സിംഹങ്ങൾക്ക് പിറകെ ബൈക്കിൽ പിന്തുടരുന്നതും ആൺ^പെൺ സിംഹങ്ങളും കുഞ്ഞുങ്ങളുമടങ്ങിയ സംഘം ഭയന്ന് ചിതറിയോടുന്നതും സോഷ്യൽ മീഡിയവഴി പുറത്തായ ദൃശ്യങ്ങളിൽ കാണാം. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഇരുവശങ്ങളിലൂടെയും എത്തി സിംഹങ്ങളെ വിരട്ടി ഒാടിക്കുകയായിരുന്നു.
ബൈക്കിെൻറ നമ്പർ േപ്ലറ്റ് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വിഡിയോ ദൃശ്യത്തിെൻറ ആധികാരികത പരിശോധിച്ച് വന്യജീവി സേങ്കതത്തിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന് ഗുജറാത്ത് വനം വകുപ്പ് അറിയിച്ചു.
ഏറ്റവും കൂടുതൽ ഏഷ്യൻ സിംഹങ്ങളുള്ള വന്യജീവിസേങ്കതമാണ് ഗുജറാത്തിലെ ഗിർവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.