ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം ലോക രാഷ്ട്രങ്ങൾക്ക് പാഠം -ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ കൈവരിച്ച നേട്ടവും അതിനായി സാങ്കേതിക വിദ്യയെ ആരോഗ്യ രംഗത്ത് ഉപയോഗിച്ചതും മറ്റ് ലോക രാജ്യങ്ങൾക്ക് പാഠമാണെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്. ​കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

ദാവോസിൽ ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ബിൽ ഗേറ്റ്സുമായുള്ള ചർച്ച സന്തോഷദായകമായിരുന്നു. ഇന്ത്യ കോവിഡ് 19 കൈകാര്യം ചെയ്ത വിധവും വാക്സിനേഷൻ രീതിയെയും അദ്ദേഹം അഭിനന്ദിച്ചുവെന്ന് മന്ത്രി കുറിച്ചു.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു. ഡിജിറ്റൽ ഹെൽത്ത്, രോഗ നിയന്ത്രണ സംവിധാനം, എംആർഎൻഎ റീജിയണൽ ഹബ്ബുകൾ നിർമിക്കൽ, കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം കുറിച്ചു.

അതിന് മുറപടിയായാണ് ബിൽ ഗേറ്റ് ഇന്ത്യയുടെ കോവിഡ് നിയന്ത്രണ പരിപാടികളെയും വാക്സിനേഷൻ യജ്ഞത്തേയും അഭിനന്ദിച്ച് രംഗ​ത്തെത്തിയത്. 'മാൻസുഖ് മാണ്ഡവ്യവുമായി നടന്നത് നല്ല കൂടിക്കാഴ്ചയായിരുന്നു. ആഗോള ആരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ പരസ്പരം കൈമാറി. കോവിഡ് വാക്സിനേഷൻ യജ്ഞത്തിലും അതിന് സാ​ങ്കേതിക വിദ്യ ഉപയോഗിച്ചതിലും ഇന്ത്യയുടെ വിജയം ലോക രാഷ്ട്രങ്ങൾക്ക് പാഠമാണ്' എന്ന് ബിൽ ഗേറ്റ്സ് കുറിച്ചു.

ഇന്ത്യയിൽ 88 ശതമാനം മുതിർന്നവരും കോവിഡ് പ്രതി​രോധ വാക്സിൻ ഡോസുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - Bill Gates praises that India's Success with vaccine drive a lessons to world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.