ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വരുംവർഷങ്ങളിൽ വൻ കുതിപ്പുണ്ടാകുമെന്ന് ലോക കോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടം പട്ടിണി ഇല്ലാതാക്കാനും ആരോഗ്യ, വിദ്യാഭ്യാസ മേഖ ലയിൽ കൂടുതൽ നിക്ഷേപം നടത്താനും സർക്കാറിനെ സഹായിക്കും. രാജ്യത്ത് നടപ്പാക്കിയ ആധാർ പദ്ധതിയെയും ബിൽ ഗേറ്റ് പ്രശ ംസിച്ചു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ബിൽ ഗേറ്റ്സിന്‍റെ ഇത്തരമൊരു നിരീക്ഷണം.
മികച്ച സാമ്പത്തിക സേവനങ്ങളും നൂതന ആശയങ്ങളും കണ്ടെത്തുന്ന പ്രധാന കേന്ദ്രമാണ് ഇന്ത്യ. ആധാർ തിരിച്ചറിയൽ സംവിധാനവും യു.പി.ഐ സംവിധാനവും മറ്റ് രാജ്യങ്ങൾക്കും അനുകരിക്കാവുന്ന പാഠമാണ് -ബിൽ ഗേറ്റ്സ് പറഞ്ഞു.
സ്വന്തം ഉടമസ്ഥതയിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായി ബിൽ ഗേറ്റ്സ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലാണുള്ളത്. ആധാർ പദ്ധതിയെ ബിൽ ഗേറ്റ്സ് നേരത്തെയും നിരവധി തവണ പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.