കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കൊല്ലത്ത് ഹോട്ടലിൽ താമസിച്ചതിെൻറ ബിൽ നൽകിയില്ലെന്ന ദേശാഭിമാനി വാർത്ത പങ്കുവെച്ച് സി.പി.എം നേതാവ് പി.ജയരാജൻ. എന്നാൽ വാർത്തയും ജയരാജെൻറ ആരോപണവും ശുദ്ധ അസംബന്ധമാണെന്ന് കാണിച്ച് കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഹോട്ടലുടമകളുടെ സത്യവാങ്മൂലം പങ്കുവെച്ചു.
കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ച രാഹുൽ ഗാന്ധി ആറുലക്ഷം രൂപ നൽകാനുണ്ടെന്നായിരുന്നു ദേശാഭിമാനി വാർത്ത. ഇതുപങ്കുവെച്ച് 'കാശ് അണ്ണൻ തരും' എന്ന തലക്കെട്ടോടെയാണ് ജയരാജൻ വാർത്ത പങ്കുവെച്ചത്. ഇതിനെത്തുടർന്ന് വ്യാപകമായി ട്രോളുകളും മറ്റും ഉയർന്നിരുന്നു.
''അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല. രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിെൻറ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.
ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിെൻറ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും'' -ബിന്ദുകൃഷ്ണ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.