ബംഗളൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബിനീഷ് കോടിയേരി റിമാൻഡിൽ. എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡി അവസാനിച്ച ബുധനാഴ്ച ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബർ 18ലേക്കു മാറ്റി. വൈകീട്ട് കോടതി നടപടികൾ പൂർത്തിയാക്കി ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷിനെ മൂന്നു തവണയായി 13 ദിവസമാണ് ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ ചോദ്യംചെയ്തത്.
ബുധനാഴ്ച രാവിലെ 11ന് കോടതി നടപടികൾ ആരംഭിച്ചയുടൻ ബിനീഷിനെ ഇ.ഡി ഹാജരാക്കിയിരുന്നു. നിയമവിരുദ്ധമായാണ് അറസ്റ്റ് എന്നതടക്കമുള്ള ആരോപണങ്ങൾ അഭിഭാഷകൻ ഉന്നയിച്ചു. ജാമ്യഹരജി പരിഗണിക്കണം. കോടതി നടപടികളുടെ വിവരങ്ങൾ കേസുമായി ബന്ധമില്ലാത്തവർ മാധ്യമങ്ങൾക്ക് കൈമാറുന്നുണ്ട്. തുടർനടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്നും അഭിഭാഷകൻ രേഖാമൂലം അപേക്ഷ നൽകി. കേസ് നടപടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ കോടതി തള്ളി.
നിയമവിധേയമായാണ് അറസ്റ്റ് നടന്നതെന്ന് ബോധിപ്പിച്ച ഇ.ഡി, ബിനീഷിന് ജാമ്യം നൽകുന്നത് എതിർത്തു. തിരുവനന്തപുരത്ത് ഇ.ഡി റെയ്ഡിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയതും ശ്രദ്ധയിൽപെടുത്തി. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന ഇ.ഡിയുടെ അഭ്യർഥന കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.