ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണത്തെ വിവാഹത്തോട് ഉപമിച്ച് ബയോകോൺ മേധാവി കിരൺ മസൂംദാർ ഷാ. വാക്സിൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെയാണ്. ആദ്യം നിങ്ങൾ തയാറായിരിക്കില്ല, പിന്നെ നിങ്ങൾക്ക് ആരെയും ഇഷ്ടമാകില്ല, പിന്നെ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല. വാക്സിൻ സ്വീകരിക്കാത്തതായിരിക്കും നല്ലതെന്ന് കരുതി സ്വീകരിച്ചവർ ദുഃഖത്തിലായിരിക്കും. എന്നാൽ ഇതുവരെ ലഭിക്കാത്തവർ ഏതെങ്കിലും ഒന്ന് കിട്ടിയാൽ മതിയെന്ന ചിന്തയിലായിരിക്കും' -കിരൺ ട്വീറ്റ് െചയ്തു.
നേരേത്ത രാജ്യത്തെ വാക്സിൻ ക്ഷാമത്തിന്‍റെ ആശങ്കകൾ പങ്കുവെച്ച് കിരൺ രംഗത്തെത്തിയിരുന്നു. വാക്സിൻ വിതരണത്തിൽ സർക്കാർ സുതാര്യത ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. വിതരണത്തിൽ കൃത്യത ഉറപ്പാക്കിയാൽ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കുമെന്നും അവർ പ്രതികരിച്ചു. ആരോഗ്യമന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അവരുടെ ട്വീറ്റ്.
മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നുവെങ്കിലും ക്ഷാമം മൂലം വിതരണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും വാക്സിൻ വിതരണം ആരംഭിച്ചിട്ടില്ല. തുടർന്ന് നിരവധി സംസ്ഥാനങ്ങൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.