ന്യൂഡൽഹി: സ്വകാര്യകമ്പനികളുമായി സഹകരിച്ചുള്ള തന്ത്രപരമായ പങ്കാളിത്തം ഇന്ത്യൻ സൈന്യത്തിന് മികച്ച നേട്ടമാവുമെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. സൈന്യത്തിെൻറ ആധുനീകരണത്തിന് ഇത് ഏറെ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘തന്ത്രപരമായ പങ്കാളിത്തം മികച്ച നീക്കമാണ്. നമ്മുടെ സൈന്യത്തിൽ അടുത്ത ഏെഴട്ട് വർഷങ്ങൾക്കുള്ള വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇത് സഹായിക്കും. നിലവിൽ സൈന്യത്തിൽ മാറ്റം വരേണ്ട പല വിഭാഗങ്ങളുണ്ട്. അവ നവീകരിക്കാൻ മികച്ച പദ്ധതിയാണിത്’’ -റാവത്ത് ചൂണ്ടിക്കാട്ടി. തന്ത്രപരമായ പങ്കാളിത്തപദ്ധതിപ്രകാരം ഇന്ത്യയിലെ സ്വകാര്യകമ്പനികൾക്ക് വിദേശകമ്പനികളുമായി കൈകോർത്ത് യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, മുങ്ങിക്കപ്പലുകൾ, ടാങ്കുകൾ തുടങ്ങിയവ നിർമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.