അഗർതല: ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച ത്രിപുരയിൽ ബിപ്ലബ് കുമാർ ദേബിനെ പാർട്ടി നിയമസഭകക്ഷി നേതാവായി െഎകകണ്േഠ്യന തെരെഞ്ഞടുത്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആണ് ഇക്കാര്യം അറിയിച്ചത്. ബി.െജ.പി സംസ്ഥാന പ്രസിഡൻറായ ബിപ്ലബ് കുമാറിെൻറ പേര് സുധിപ് റോയ് ബർമൻ ആണ് നിർദേശിച്ചത്.
ഗോത്രസമൂഹത്തിൽ നിന്നുള്ള പ്രതിനിധിയെ മുഖ്യമന്ത്രിയാക്കണെമന്ന് ബി.ജെ.പി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) ആവശ്യപ്പെട്ടിരുെന്നങ്കിലും അതു തള്ളിയാണ് ബി.ജെ.പി തീരുമാനം. െഎ.പി.എഫ്.ടിയുടെ എം.എൽ.എമാർ ആരും നിയമസഭകക്ഷി യോഗത്തിന് എത്തിയില്ല.
ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പിയുടെ ജിഷ്ണു ദേബമ്മ ഉപമുഖ്യമന്ത്രിയാകുമെന്നും നിതിൻ ഗഡ്കരി വാർത്തലേഖകരോട് പറഞ്ഞു. 60 അംഗ സഭയിൽ ബി.ജെ.പിക്ക് 35ഉം െഎ.പി.എഫ്.ടിക്ക് എട്ടും എം.എൽ.എമാരുണ്ട്. അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ സർക്കാറിൽ പങ്കാളിയാകില്ലെന്ന് െഎ.പി.എഫ്.ടി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.