അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേബ് സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു. മുതിർന്ന ബി.ജെ.പി നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റെടുത്തു.
ത്രിപുരയിലെ ജനങ്ങളെ സ്നേഹിക്കുന്നുവെന്നും കമ്മ്യുണിസ്റ്റ് പാർട്ടിയോടും മണിക് സർക്കാറിനോടും വിരോധമില്ലെന്നും ബിപ്ലവ് പറഞ്ഞു. പക്ഷേ കമ്യുണിസ്റ്റ് പാർട്ടി സർക്കാർ സംസ്ഥാനത്തിലെ വിഭവങ്ങൾ ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുനർനിർമിക്കുകയാണ് ബി.ജെ.പി സർക്കാറിെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുമ്പ് മണിക്ക് സർക്കാറിനെ സി.പി.എം പാർട്ടി ഒാഫീസിലെത്തി ബിപ്ലവ് ദേവ് കുമാർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.