ഭോപാൽ: ലോക്ഡൗണിൽ ഉള്ള ജോലി പോയി, അതിനിടെ തയ്യൽക്കാരൻ അടിവസ്ത്രം അളവ് തെറ്റിച്ച് തയ്ക്കുകകൂടി ചെയ്താലോ?...ആകെ ബഹളമായി, കേസായി...വ്യാഴാഴ്ച ഭോപാലിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
46കാരനായ ദുബെയാണ് പരാതിക്കാരൻ. അടിവസ്ത്രം തയ്ക്കാനായി രണ്ട് മീറ്റർ തുണിയായിരുന്നു ഇയാൾ തയ്യൽക്കാരന് വാങ്ങിച്ചു നൽകിയത്. എന്നാൽ തയ്ച്ച് കിട്ടിയ ശേഷം ധരിച്ചുനോക്കിയപ്പോൾ നീളം കുറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ തയ്യാറായില്ലെന്നും ദുബെയുടെ പരാതിയിൽ പറയുന്നു.
സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ഡൗൺ കാരണം ജോലി നഷ്ടമായിരുന്നു. തുടർന്ന് സുഹൃത്തുക്കളിൽനിന്നും മറ്റും കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്.
പ്രയാസങ്ങൾക്കിടെയാണ് തയ്യൽക്കാരൻ തന്നെ വഞ്ചിച്ചതെന്ന് ദുബെ പറയുന്നു. 70 രൂപ തയ്യൽകൂലിയായി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച പൊലീസ് കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.