അമൃത്സർ: പൗരത്വ ഭേദഗതി നിയമത്തിനെ വിമർശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളും. അമൃത്സറിൽ നടത്തിയ റാലിയ ിൽ പങ്കെടുക്കവെ ശിരോമണി അകാലിദളിന്‍റെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദലാണ് വിമർശനവുമായി രംഗത്തെത്തിയത്.
രാജ്യത്തെ നിലവിലെ സംഭവവികാസങ്ങളിൽ വലിയ ആശങ്കയുണ്ട്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം. ഒരു സർക്കാർ വിജയിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണം -ബാദൽ വ്യക്തമാക്കി.
ഹിന്ദു, മുസ് ലിം, ക്രിസ്ത്യൻ, സിഖ് എന്നീ മതവിഭാഗങ്ങൾ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. വിദ്വേഷം പരത്തുകയല്ല, അവർ പരസ്പരം ആശ്ലേഷിക്കുകയാണ് വേണ്ടത്. മതേതര ജനാധിപത്യ രാജ്യത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. മതേതരത്വം ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ തന്നെ തകർക്കും. അധികാരത്തിലിരിക്കുന്നവർ ഇന്ത്യയെ മതേതര രാജ്യമായി കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.