പട്ന: തലവേദനക്കുള്ള മരുന്ന് കൊണ്ട് കാൻസറിനെ ചികിത്സിക്കാൻ കഴിയില്ലെന്ന ആർ.ജെ.ഡി അധ്യക്ഷന്‍റെ പരാമർശത്തിന് പിന്നാലെ ബിഹാർ രാഷ്ട്രീയത്തിലെ കാൻസറാണ് ലാലു പ്രസാദ് യാദവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി.
ഏതെങ്കിലും നേതാവിനെ വിമർശിക്കാനുണ്ടെങ്കിൽ അത് ലാലു പ്രസാദ് യാദവിനെയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന ജാതീയ ഗുണ്ടായിസത്തിന് അദ്ദേഹമാണ് ഉത്തരവാദി. അദ്ദേഹം കാൻസറിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ അത്തരമൊരു അവസ്ഥക്ക് കാരണം അദ്ദേഹം തന്നെയാണ്. ബിഹാറിനെ രാഷ്ട്രീയത്തെ ആരെങ്കിലും ഒരാൾ ഇല്ലായ്മ ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ലാലു പ്രസാദ് യാദവാണെന്നും ചൗധരി കൂട്ടിച്ചേർത്തു.
ജാതി സെൻസസിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യത്വത്തിന് എതിരാണെന്ന് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. തലവേദനക്കുള്ള മരുന്ന് കൊണ്ട് ആർക്കും കാൻസറിനെ തുരത്താനാകില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.