ഭോപാൽ: പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ് ബി.ജെ.പി എം.എൽ.എമാരെ വാങ്ങിക്കൂട്ടുന്നതെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്.
'െപട്രോൾ, ഡീസൽ വിലവർധനവിൽ നിന്നും ലഭിക്കുന്ന ലാഭം പെട്രോൾ പമ്പ് ഉടമകൾക്കും, പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാറിലേക്കുമാണ് പോകുന്നത്. ഈ ലാഭത്തിൽ നിന്നുമാണ് ബി.ജെ.പി എം.എൽ.എമാരെ വാങ്ങുന്നത്'- ദിഗ്വിജയ സിങ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
'കർഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകുേമ്പാൾ പണക്കാരെൻറ കീശ വീർക്കുന്നു'- അദ്ദേഹം പറഞ്ഞു.
തുടർച്ചയായ 20ാം ദിവസമാണ് രാജ്യത്ത് ഇന്ധന വിലവർധിച്ചത്. ഡീസലിന് 17 പൈസ വർധിച്ച് 80.19 രൂപയായപ്പോൾ പെട്രോളിന് 21 പൈസ വർധിച്ച് 80.13രൂപയായി. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുേമ്പായാണ് ഇന്ത്യയിൽ വില മുകളിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.