പാർട്ടിക്കാർ മാത്രമല്ല, സ്വന്തം വീട്ടുകാർ പോലും വോട്ടുചെയ്തില്ല; ഈറോഡിൽ ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഈറോഡിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രന് ആകെ കിട്ടിയത് ഒരു വോട്ട്. ഫലപ്രഖ്യാപനത്തിന് പിന്നാലെ, പാർട്ടിക്കാർ തന്നെ ചതിച്ചെന്ന ആരോപണവുമായി സ്ഥാനാർഥി രംഗത്തെത്തുകയും ചെയ്തു.

പാർട്ടിക്കാർ മാത്രമല്ല, സ്വന്തം വീട്ടുകാർ പോലും തനിക്ക് വോട്ടുചെയ്യാതെ വഞ്ചിക്കുകയായിരുന്നെന്ന് നരേന്ദ്രൻ പറഞ്ഞു. പത്രിക നൽകാൻ കൂടെ പോയവർ പോലും സ്ഥാനാർഥിക്ക് വോട്ടു ചെയ്തില്ല.

11ാം വാർഡിൽ ആകെ 162 വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ 84 വോട്ട് നേടി ഡി.എം.കെ സ്ഥാനാർഥിയാണ് വിജയിച്ചത്. ഫെബ്രുവരി 19ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഇന്നായിരുന്നു.

10 വർഷത്തിന് ശേഷമാണ് തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 കോർപറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 489 ടൗൺ പഞ്ചായത്തുകൾ എന്നിവയിലെ 12,500ലേറെ വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഭരണപക്ഷമായ ഡി.എം.കെ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണുണ്ടാക്കിയത്. എ.ഐ.എ.ഡി.എം.കെക്ക് കനത്ത തിരിച്ചടിയുമായി. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സർക്കാറിന്‍റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ഡി.എം.കെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - BJP candidate in Erode gets just one vote in Tamil Nadu local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.