തൂത്തുക്കുടി: ആദായ നികുതി റെയ്ഡിലൂടെ ലോകസ്സഭ തെരഞ്ഞെടുപ്പിൽ തൻെറ വിജയത്തെ തടയാൻ ബി.ജെ.പിക്ക് സാധിക്കില് ലെന്ന് മുതിർന്ന ഡി.എം.കെ നേതാവും പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻെറ സഹോദരിയുമായ കനിമൊഴി. തനിക്കെതിരെയുള്ള റെയ്ഡ് ജനാധിപത്യ വിരുദ്ധവും ആസൂത്രിതവുമാണ്. യാതൊരു വിധ രേഖകളും പിടിച്ചെടുത്തിട്ടില്ലെന്നും കനിമൊഴി പറ ഞ്ഞു.
ബി.ജെ.പിക്ക് ഞങ്ങളെ ഭയപ്പെടുത്തണം, അവർക്ക് തൂത്തുക്കുടിയിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കണം. ഡി.എം. കെ പ്രവർത്തകർ ഇപ്പോൾ കൂടുതൽ ആവേശത്തിലാണ് പ്രവർത്തിക്കുന്നതെന്നും കനിമൊഴി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡി.എം.കെ. സ്ഥാനാർഥി കൂടിയായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ട് മണിയോടെ പത്ത് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കുറിഞ്ഞി നഗറിലെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്. എന്നാൽ പത്തരയോടെ റെയ്ഡ് അവസാനിപ്പിച്ചു മടങ്ങി. തദ്ദേശ ഭരണാധികാരികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കനിമൊഴിക്ക് പിന്തുണയുമായി മമത
കാണ്ഡി: പ്രതിപക്ഷ പാർട്ടികളെ ഭീഷണിയിലൂടെ ചൊൽപടിക്കു നിർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കനിെമാഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. കനിമൊഴിക്കു പിന്തുണ വാഗ്ദാനംചെയ്തു.സ്നേഹവും ആദരവും നൽകുന്ന പ്രധാനമന്ത്രിമാരെ ഏറെ കണ്ട രാജ്യത്ത് പേടിപ്പിച്ച് കാര്യം നേടാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന് അവർ തുറന്നടിച്ചു. പരാജയഭീതിയാൽ കണ്ണുകാണാതായ അവസ്ഥയിലുള്ളവരാണ് ഇത്തരം അനധികൃത നടപടികളിലേക്കു നീങ്ങുന്നതെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.