ജെ.ഡി.എസിന് വോട്ട് നൽകുന്നത് പാഴാക്കുന്നതിന് തുല്യം -അമിത് ഷാ

ബംഗളൂരു: ദേവ ഗൗഡ നയിക്കുന്ന ജെ.ഡി.എസിനെ വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ.കോൺഗ്രസ് തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും.  ജെ.ഡി.എസിന് നൽകുന്ന വോട്ടുകൾ പാഴാകുന്നതിന് തുല്യമാണ്. ജെ.ഡി.എസ് മത്സര രംഗത്ത് പോലുമില്ലെന്നും ഷാ കുറ്റപ്പെടുത്തി. 

കെട്ടിടത്തിനുള്ളിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ പരിപാടികൾ ഇന്ന് അവസാനിക്കും. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - BJP chief Amit Shah has trained his guns on JD(S) and said voting for the Deve Gowda-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.