അ​നു​ച്ഛേ​ദം 35(എ)​യും 370ഉം ​ വി​ശു​ദ്ധ പ​ശു​വ​ല്ലെ​ന്ന്​ ബി.​ജെ.​പി


ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 35(എ)​യും 370ഉം ​വി​ശു​ദ്ധ പ​ശു​വ​ല്ലെ​ന്ന്​ ബി.​ജെ.​പി. സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി​യു​ടെ ദേ​ശീ​യ​പ​താ​ക പ​രാ​മ​ർ​ശ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ സ​ഖ്യ​ക​ക്ഷി​യാ​യ പി.​ഡി.​പി​ക്കെ​തി​രെ ബി.​ജെ.​പി രം​ഗ​ത്തു​വ​ന്ന​ത്. പി.​ഡി.​പി​യു​മാ​യു​ണ്ടാ​ക്കി​യ മു​ന്ന​ണി അ​ജ​ണ്ട​യി​ൽ പാ​ർ​ട്ടി ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും സം​സ്​​ഥാ​ന​ത്തി​നു​ള്ള നി​ല​വി​ലെ ഭ​ര​ണ​ഘ​ട​ന പ​ദ​വി  മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ബി.​ജെ.​പി സം​സ്​​ഥാ​ന​ഘ​ട​കം വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, അ​നു​ച്ഛേ​ദം 35(എ) ​മ​റ്റേ​തൊ​രു നി​യ​മ​ത്തേ​ക്കാ​ളും ദോ​ഷം സം​സ്​​ഥാ​ന​ത്തി​ന്​ വ​രു​ത്തി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ബി.​ജെ.​പി ചൂ​ണ്ടി​ക്കാ​ട്ടി. 

വി​ഘ​ട​ന​വാ​ദ​വും ഇ​സ്​​ലാ​മി​ക മൗ​ലി​ക​വാ​ദ​വും​ ക​ശ്​​മീ​രി​​െൻറ ത​ന​ത്​ സൂ​ഫി സം​സ്​​കാ​ര​ത്തി​ന്​ വ​ൻ വെ​ല്ലു​വി​ളി​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. ക​ശ്​​മീ​ർ ജ​ന​ത​യും സ​ർ​ക്കാ​റും ഇൗ ​സം​സ്​​കാ​രം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​പോ​കാ​നാ​ണ്​ ശ്ര​മി​േ​ക്ക​ണ്ട​ത്. പ​ക​രം അ​സ​മ​ത്വ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​തും സം​സ്​​ഥാ​ന വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ച​തു​മാ​യ  35 എ​യും അ​നു​ച്ഛേ​ദം 370ഉം ​ഉ​യ​ർ​ത്തി പ്ര​ശ്​​ന​മു​ണ്ടാ​ക്കാ​ന​ല്ലനോക്കേ​ണ്ട​ത്. 

35 എ ​ചോ​ദ്യം​ചെ​യ്​​താ​ൽ താ​ഴ്​​വ​ര​യി​ൽ ദേ​ശീ​യ​ത​ക്ക്​ കോ​ട്ടം​ത​ട്ടു​മെ​ന്നും ദേ​ശീ​യ​പ​താ​ക വ​ഹി​ക്കാ​ൻ ആ​ളെ കി​ട്ടി​ല്ലെ​ന്നു​മു​ള്ള മ​ഹ്​​ബൂ​ബ​യു​ടെ പ്ര​സ്​​താ​വ​ന അ​ത്ഭു​ത​വും ആ​ശ​ങ്ക​യു​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന്​ ബി.​െ​ജ.​പി സം​സ്​​ഥാ​ന വ​ക്​​താ​വ്​ വീ​രേ​​ന്ദ​ർ ഗു​പ്​​ത പ​റ​ഞ്ഞു.   അ​നു​ച്ഛേ​ദം 370 ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ ചേ​ർ​ത്ത​ത്​ താ​ൽ​ക്കാ​ലി​ക​മാ​യാ​ണ്. അ​തി​നാ​ൽ അ​ത്​ വി​ശു​ദ്ധ പ​ശു​വോ ആ​ർ​ക്കും തൊ​ടാ​ൻ പ​റ്റാ​ത്ത ഒ​ന്നോ അ​ല്ല -അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - BJP condemns Mehbooba Mufti's remark on national flag, says 'Article 35A not a sacred cow'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.