ബി.​െജ.പിയും ആർ.എസ്​.എസും തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു- തേജ്​ പ്രതാപ്​ യാദവ്​

വൈശാലി: ബി.​െജ.പിയും ആർ.എസ്​.എസും തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവി​​​​​െൻറ മകൻ തേജ്​ പ്രതാപ്​ യാദവ് രംഗത്ത്​. ബലി പെരുന്നാൾ ദിനത്തിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആയുധങ്ങളുമായി ഒരാൾ വന്ന്​  ത​​​​​െൻറ കൈകൾ ബലമായി പിടിച്ചുവെച്ചു. ബിഹാറിലെ മഹ്വയിലേക്ക്​ വരുന്നതിനിടെയാണ്​ സംഭവം. കൈവിടാൻ അയാൾ കൂട്ടാക്കിയില്ല. ഇത്​ തന്നെ കൊല്ലാനായി ബി.​െജ.പിയും ആർ.എസ്​.എസും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും തേജ്​ പ്രതാപ്​ ആരോപിച്ചു. 

എം.എൽ.എമാരും മന്ത്രിമാരും പോലും ഇവിടെ സുരക്ഷിതരല്ല.  പി​െന്ന എങ്ങനെയാണ്​ സാധാരണ ജനങ്ങൾക്ക്​ സുരക്ഷിതത്വമുണ്ടാവുക. സംഭവം ആരോഗ്യമന്ത്രിയുടെ ഡ്രൈവർ കണ്ട്​ പൊലീസിനെ അറിയിച്ചതു കൊണ്ടാണ്​ താൻ രക്ഷപ്പെട്ടതെന്നും തേജ്​ പ്രതാപ്​ പറഞ്ഞു. 

ബി.ജെ.പിയും ആർ.എസ്​.എസും  ​ജൂലൈയിൽ ത​​​​​െൻറ ഒൗ​േദ്യാഗിക ഫേസ്​ബുക്ക്​ പേജ്​ ഹാക്ക്​ ചെയ്​ത്​ കുടുംബ കലഹം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും തേജ്​ ആരോപിച്ചിരുന്നു. പരാതി നൽകിയിരുന്നെങ്കിലും ജെ.ഡി.യു- ബി.ജെ.പി സർക്കാർ കേസ്​ മുക്കിക്കളഞ്ഞുവെന്നും ലാലുവി​​​​​െൻറ കുടുംബം ആരോപിച്ചിരുന്നു. 
 

Tags:    
News Summary - BJP Conspiracy To Kill Me": Tej Pratap Yadav - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.