ഇന്ത്യയെ 'ഹിന്ദിസ്ഥാൻ' ആക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുന്നു -കുമാരസ്വാമി

കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ-എസ് (ജെ.ഡി-എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പിക്കെതിരെ രംഗത്ത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ച് ഭാരതത്തെ ഹിന്ദിസ്ഥാൻ ആക്കാനുള്ള ഗൂഢാലോചനയാണ് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അധ്യക്ഷൻ ദ്രൗപതി മുർമുവിന് സമർപ്പിച്ച റിപ്പോർട്ടിനെ കുമാരസ്വാമി വിമർശിച്ചു. "ഇത് രാജ്യത്തെ ഫെഡറലിസത്തിന്റെ നാശം ഉറപ്പാക്കും" -ഹിന്ദി നിർബന്ധിത പഠന മാധ്യമമാക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ജെ.ഡി-എസ് നേതാവ് പറഞ്ഞു, .

"ഒരു ഹിഡൻ അജണ്ടയിലൂടെ ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരു വ്യാജ നാടകം അവതരിപ്പിക്കുകയാണ്. ശുപാർശകൾ വായിച്ചതിനുശേഷം, ഞാൻ ഞെട്ടിപ്പോയി" -അദ്ദേഹം പറഞ്ഞു. ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചത് കളിഞ്ഞ ദിവസം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറിയിരിക്കുകയാണ്. കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തിൽ 112 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

Tags:    
News Summary - BJP conspiring to make Bharat ‘Hindistan’, says JD-S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.